വിഷയം വളരെ സെന്‍സിറ്റീവാണ്; വിസിയോട് വിശദീകരണം ആവശ്യപ്പെട്ടു; ഉന്നത വിദ്യാഭ്യാസ മന്ത്രി 

വിഷയം വളരെ സെന്‍സിറ്റീവാണ്; വിസിയോട് വിശദീകരണം ആവശ്യപ്പെട്ടു; ഉന്നത വിദ്യാഭ്യാസ മന്ത്രി 
മന്ത്രി ബിന്ദു / ഫെയ്‌സ്ബുക്ക് ചിത്രം
മന്ത്രി ബിന്ദു / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം: സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിഷയത്തില്‍ സര്‍വകലാശാലയുടെ വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് അത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്ന് അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ സാങ്കേതികമായി എന്താണ് പ്രശ്‌നം എന്ന് പഠിച്ച ശേഷം മറുപടി പറയാമെന്നും അവര്‍ പറഞ്ഞു. 

വിഷയം വളരെ സെന്‍സിറ്റീവായതാണ്. അതുകൊണ്ടു തന്നെ സര്‍വകലാശാലയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേട്ട ശേഷം അഭിപ്രായം പറയാം. നമ്മുടെ രാജ്യം മതേതരമാണ്. അതിനാല്‍ വലിയ തോതില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഷയങ്ങള്‍ സിലബസില്‍ ഉണ്ടാകുന്നത് അപകടകരമാണ്. ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷമേ കൂടുതല്‍ മറുപടി പറയാന്‍ കഴിയു. 

സിലബസ് മരവിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പഠനം തുടങ്ങിയ ശേഷം മാത്രമേ സിലബസ് മരവിപ്പിക്കാന്‍ സാധിക്കു. സിലബസ് മരവിപ്പിക്കേണ്ടതുണ്ടോ എന്ന് വിസിയുടെ വിശദീകരണത്തിന് ശേഷം തീരുമാനം എടുത്ത് അറിയിക്കാമെന്നും അവര്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ മറുപടി വകുപ്പിന് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ പറയാന്‍ സാധിക്കു. വിഷയത്തില്‍ ഒദ്യോഗികമായ വിശദീകരണം നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിസിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com