സഞ്ചാരികള്‍ക്ക് കൂട്ടായി കേരള ടൂറിസം മൊബൈല്‍ ആപ്പ്; പുറത്തിറക്കി മോഹന്‍ലാല്‍

കേരള ടൂറിസം മൊബൈല്‍ ആപ്ലിക്കേഷന്റെ നവീകരിച്ച വെര്‍ഷന്‍ മോഹന്‍ലാല്‍ പുറത്തിറക്കി
ടൂറിസം ആപ്പ് മോഹന്‍ലാല്‍ പുറത്തിറക്കുന്നു
ടൂറിസം ആപ്പ് മോഹന്‍ലാല്‍ പുറത്തിറക്കുന്നു


തിരുവനന്തപുരം: കേരള ടൂറിസം മൊബൈല്‍ ആപ്ലിക്കേഷന്റെ നവീകരിച്ച വെര്‍ഷന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് ആപ്പ് പുറത്തിറക്കിയത്. യാത്ര ചെയ്യാനായി ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ആപ്ലിക്കേഷന്‍. 

'കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് ടൂറിസം വകുപ്പ്. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍  പരിചയപ്പെടുത്താനും സാധിക്കും.' മന്ത്രി മുഹമ്മദ് റിയാസ് ഫെ്‌യ്‌സ്ബുക്കില്‍ കുറിച്ചു. 

പുതിയ സാധ്യതകള്‍ തേടിപോകാനും സഞ്ചാരികള്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തില്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടും. ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് അന്വേഷണങ്ങള്‍ നടത്താനാകും. 

ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com