'നര്‍ക്കോട്ടിക് ജിഹാദില്‍ ചര്‍ച്ച വേണം'; പാലാ ബിഷപ്പിനെ പിന്തുണച്ച് കെസിബിസി

നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. ബിഷപ്പ് കല്ലറങ്ങാട്ടിന്റെ  പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വര്‍ഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുന്‍വിധി ആശാസ്യമല്ലെന്ന്  കെസിബിസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ബിഷപ്പ് ചെയ്തതെന്നും കെസിബിസി പറഞ്ഞു. 

ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സാമൂഹികമൈത്രി നില നിര്‍ത്താന്‍ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെസിബിസി അറിയിച്ചു.

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. 
ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗം ഉപയോഗിക്കുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നാര്‍ക്കോട്ടിക് ജിഹാദിന് ഇരയാക്കുന്നുവെന്നും പാല ബിഷപ്പ് പറഞ്ഞു. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ എട്ടാം ദിനത്തില്‍ നല്‍കിയ വചന സന്ദേശത്തിലാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com