പത്താം ക്ലാസ് യോഗ്യത; പിഎസ്‌സി മുഖ്യ പരീക്ഷകൾ പൊതു പരീക്ഷയായി നടത്തും, തിയതി 

ഡിസംബർ 2,10 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഡിസംബർ 11നു നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്ക് പിഎസ്‌സി നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷകൾ പൊതു പരീക്ഷയായി നടത്തും. ഡിസംബർ 2,10 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഡിസംബർ 11നു നടത്തും. അതേസമയം ഡിസംബർ 11നു നടത്താൻ നിശ്ചയിച്ചിരുന്ന ഫീൽഡ് വർക്കർ തസ്തികയുടെ മുഖ്യ പരീക്ഷ ഡിസംബർ 10 നു നടത്തും. 

ഒക്ടോബർ 6നു യുജിസി നെറ്റ് / ജെആർഎഫ് പരീക്ഷ നടക്കുന്നതിനാൽ അന്നുനടത്താനിരുന്ന അസി.പ്രഫസർ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഒക്ടോബർ 28 ലേക്കു മാറ്റി.  

നിപ്പയെ തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് മേഖലാ ഓഫിസിൽ നടത്താനിരുന്ന വിവിധ കമ്പനി, ബോർഡ്, കോർപറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയും മാറ്റി. കോഴിക്കോട് ജില്ലാ ഓഫിസിൽ 13 മുതൽ 17 വരെ നടത്താനിരുന്ന പ്രമാണ പരിശോധന, നിയമന പരിശോധന എന്നിവയും മാറ്റി. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിലെ ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല. പുതിയ തീയതി പിന്നീട് അറിയിക്കും. വകുപ്പുതല പരീക്ഷകൾക്കു മാറ്റമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com