തളിപ്പറമ്പിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ ഇളയച്ഛനെതിരെ പോക്സോ കേസ്

തളിപ്പറമ്പിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ ഇളയച്ഛനെതിരെ പോക്സോ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: തളിപ്പറമ്പിൽ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. 

ഭർത്താവിന്റെ വീട്ടിൽ വച്ച് ഭർതൃ സഹോദരൻ ആറ് വയസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് മാസം മുൻപാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. 

കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയിൽ നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങൾ‍ വച്ച് മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 

പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാൽ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിൻറെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com