ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന പോസ്റ്റ് തലയിലിടിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു

കെഎസ്ഇബി കരാർ കമ്പനിയുടെ ലോറിയിൽ നിന്ന് തള്ളി നിന്നിരുന്ന പോസ്റ്റാണ് തലയിൽ ഇടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ; ലോറിയിൽ തള്ളി നിന്ന പോസ്റ്റിൽ തലയിടിച്ച് സൂകൂട്ടർ യാത്രികൻ മരിച്ചു. അക്കിക്കാവ് സ്വദേശിയായ പ്രേംകുമാർ(61) ആണ് മരിച്ചത്. റേഷൻ വാങ്ങി സ്കൂട്ടറിൽ വരുന്നതിനിടെ അക്കിക്കാവ് കമ്പിപ്പാലത്ത് ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. കെഎസ്ഇബി കരാർ കമ്പനിയുടെ ലോറിയിൽ നിന്ന് തള്ളി നിന്നിരുന്ന പോസ്റ്റാണ് തലയിൽ ഇടിച്ചത്.

അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി പെരുമ്പിലാവിൽ നിന്നു പോയിരുന്ന ലോറി അക്കര ക്ലിനിക്കിന് സമീപം ഹൈവേയിൽ നിന്നു കോങ്ങണൂർ റോഡിലേക്കു തിരിയുകയായിരുന്നു. പ്രേംകുമാർ ലോറി കണ്ടു സ്കൂട്ടർ നിർത്താൻ ശ്രമിക്കുമ്പോഴേക്കും പോസ്റ്റ് തലയിലിടിച്ചു. ലോറിയിൽ ഉണ്ടായിരുന്ന 2 പോസ്റ്റുകൾ 4 അടിയോളം പുറത്തേക്ക് തള്ളി നിന്നിരുന്നു. 

പ്രവാസിയായിരുന്ന പ്രേംകുമാർ ഒരു വർഷം മുൻപാണ് തിരിച്ചെത്തിയത്. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി നോക്കുകയായിരുന്നു. ജയ ആണ് ഭാര്യ. നിഭിൽ, രാഹുൽ എന്നിവർ മക്കളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com