കൊമ്പ് കുത്തിയിറക്കി വണ്ടി ഉയർത്തി, എക്സൈസ് സംഘത്തിനു നേരെ കാട്ടാന ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറ്റൊരു വാഹനത്തിന് അരിക് നൽകുന്നതിനിടെ വനത്തിനുള്ളിൽ നിന്നു പാഞ്ഞെത്തിയ കാട്ടാന എക്സൈസ് സംഘത്തിന്റെ വാഹനം ആക്രമിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വയനാട്; രാത്രി പട്രോളിങ്ങിനിടെ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി തോൽപെട്ടി റോഡിൽ തെറ്റ് റോഡിനു  സമീപത്താണു സംഭവം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന കൊമ്പില്‍ കോര്‍ത്തു. തലനാരിഴക്കാണ്  വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. 

മറ്റൊരു വാഹനത്തിന് അരിക് നൽകുന്നതിനിടെ വനത്തിനുള്ളിൽ നിന്നു പാഞ്ഞെത്തിയ കാട്ടാന എക്സൈസ് സംഘത്തിന്റെ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്ത് കൊമ്പുകുത്തിയിറക്കിയ കാട്ടാന വാഹനം ഉയർത്തി മറിച്ചിടാൻ ശ്രമിച്ചു.  അതിനിടെ കാട്ടാന വാഹനം നിലത്തേക്കിട്ടു. ഉടൻ ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉദ്യോ​ഗസ്ഥർക്ക് പരുക്കേറ്റു. 

തലനാരിഴക്കാണ്  വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.  വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം എക്സൈസ് സംഘം വയനാട്  മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ തേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com