ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദത്തിന്റെ ഫലമായാണ് മഴ കനക്കുക. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 

ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  നാളെ കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 

അതിനിടെ ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. 77 വർഷത്തിന് ശേഷമാണ് ദില്ലിയിൽ സെപ്റ്റംബറിൽ ഇത്രയധികം മഴ ലഭിക്കുന്നത്.ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം പടിഞ്ഞാറോട്ടു നീങ്ങി രാജസ്ഥാനു മുകളിലെത്തി വീണ്ടും ശക്തി പ്രാപിച്ചതാണ് ഉത്തരേന്ത്യയിൽ മഴ ശക്തമാകാൻ കാരണമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com