ജയന്റെ ‘കണ്ണും കണ്ണും’ കേൾക്കണമെന്ന് തടവുകാരൻ; ജഡ്ജിയുടെ 'സ്പെഷ്യൽ ഡെഡിക്കേഷൻ', പക്ഷെ  

ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ ആ പാട്ട് മുഴങ്ങിക്കേട്ടു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: ജയന്റെ 'അങ്ങാടി' സിനിമയിലെ ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’ എന്ന ഗാനം കേൾക്കണം, ജില്ലാ ജ‍ഡ്ജിക്കു പരാതി നൽകാൻ സ്ഥാപിച്ച പെട്ടിയിലാണ് ഈ കുറിപ്പ്. ഇത് വായിച്ച ജഡ്ജി, ആവശ്യപ്പെട്ട പാട്ട് വച്ചുകൊടുക്കുന്നതു പരിഗണിക്കുമല്ലോ എന്ന നിർദേശത്തോടെ, കുറിപ്പ് ജയിൽ സൂപ്രണ്ടിനു കൈമാറി. ഒടുവിൽ ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ ആ പാട്ട് മുഴങ്ങിക്കേട്ടു. 

ഇഷ്ടമുള്ള ചലച്ചിത്രഗാനം ആവശ്യപ്പെടാനായി തടവുകാർക്കായി തുടങ്ങിയ ‘ഫ്രീഡം സിംഫണി’യിലേക്ക് നൽകിയ കുറിപ്പാണ് സ്ഥലം മാറി പരാതി പെട്ടിയിൽ എത്തിയത്. അബ്കാരി കേസിൽ ഒരു വർഷത്തേക്കു ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം ചാന്നാങ്കര സ്വദേശിയാണ് ഇഷ്ട നടന്റെ സിനിമയിലെ ഇഷ്ടഗാനം കേൾക്കണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചത്. പക്ഷെ ജഡ്ജി ‘ഡെഡിക്കേറ്റ്’ ചെയ്ത പാട്ട് കേൾക്കാൻ ആ തടവുകാരൻ ജയിലിലുണ്ടായിരുന്നില്ല. ഒരു മാസം മുൻപ് ഇയാളുടെ ശിക്ഷ കഴിഞ്ഞിരുന്നു. 

മൂന്നു മാസം മുൻപാണു  ‘ഫ്രീഡം സിംഫണി’ പ്രവർത്തനം തുടങ്ങിയത്. ജയിലിൽ കേൾക്കാൻ ആ​ഗ്രഹമുള്ള പാട്ടുകൾ തടവുകാർക്ക് ഇതിൽ ചോദിക്കാം. ജയിലിലെ സ്റ്റോറിലാണു കുറിപ്പ് ഏൽപിക്കേണ്ടത്. പക്ഷെ ജയൻ ആരാധകൻ കുറിപ്പിട്ടതാകട്ടെ ജില്ലാ ജ‍ഡ്ജിക്കു പരാതി നൽകാൻ സ്ഥാപിച്ച പെട്ടിയിലും. എല്ലാ മാസവും 7-ാം തിയതി കോടതിയിലെത്തുന്ന പരാതിപ്പെട്ടി തുറന്നപ്പോൾ പക്ഷെ തടവുകാരൻ മോചിതനായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com