തിരുവനന്തപുരത്ത് വാനര സംഘവും തെരുവുനായ്ക്കളും ഏറ്റുമുട്ടി; ചോര വാര്‍ന്ന് അന്ത്യം

മലയിന്‍കീഴില്‍ കുരങ്ങുകളും തെരുവുനായ്ക്കളും  ഏറ്റുമുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മലയിന്‍കീഴില്‍ കുരങ്ങുകളും തെരുവുനായ്ക്കളും  ഏറ്റുമുട്ടി. ഒരു കുരങ്ങും തെരുവു നായയും ചത്തു.

വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂലമണ്‍ വിഴവൂര്‍ ഭാഗത്താണ് സംഭവം. പലപ്പോഴും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി വലിയ പരിക്കുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ചത്തുവീഴുന്നത് ആദ്യമായാണ്.ജഡങ്ങള്‍  വന്യജീവി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കുഴിച്ചുമൂടി. 

മുക്കുന്നിമലയുടെ താഴ്‌വാരമായ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഒരിടവേളയ്ക്കു ശേഷം വാനരശല്യം രൂക്ഷമായി. കൃഷി, വീട്ടു സാധനങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ പതിവ് ശല്യത്തിനു പുറമേ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും കുരങ്ങുകള്‍ ഉപദ്രവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com