ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു
ഫാത്തിമ തെഹ്‌ലിയ/ഫെയ്‌സ്ബുക്ക്
ഫാത്തിമ തെഹ്‌ലിയ/ഫെയ്‌സ്ബുക്ക്

കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്‌ലിയയെ നീക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും വാര്‍ത്താ കുറിപ്പിലുണ്ട്. അതേസമയം, നടപടിയെക്കുറിച്ച് അറിയില്ലെന്ന് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കാരണം കാണിക്കല്‍ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും തഹ്‌ലിയ പറഞ്ഞു. 

'ഹരിത' നേതാക്കള്‍ക്കെതിരെ എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തില്‍, മുസ്‌ലിം ലീഗില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തഹ്‌ലിയ വിമര്‍ശിച്ചിരുന്നു. 

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്!ലിയെ നീക്കി. പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്‌ലിയയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗ് നടപടിയെടുത്തത് എന്നാണ് സൂചന. 

നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com