ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം

സ്‌നേഹം വജ്രായുധം; മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നു; അപകടകരമായ പ്രവണതയെന്ന് എന്‍എസ്എസ്

ഇത്തരം നടപടികള്‍ക്ക് വശംവദരാകാതിരിക്കാന്‍ ജനങ്ങളും ബന്ധപ്പെട്ട സമുദായസംഘടനകളും ആവശ്യമായ മുന്‍കരുതലുകളും പ്രചരണങ്ങളും നടത്തേണ്ടതുണ്ട്.

കോട്ടയം:  സ്‌നേഹവും മറ്റ് പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് എന്‍എസ്എസ്. ഇത്തരം നടപടികള്‍ക്കെതിരെ സമുദായ സംഘടനകള്‍ മുന്‍കൈ എടുക്കണം. ഇതിനൊന്നും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്ന് ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്‌നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ നടക്കുന്നു. ഇത് വളരെ ആശങ്കജനകമായ കാര്യമാണ്. മനുഷ്യരാശിക്ക് സഹിക്കാനും പൊറുക്കാനും കഴിയാത്ത രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ട്. 

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ല. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ തൂത്തെറിയാന്‍ സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com