ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലായില്‍; പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കൃഷ്ണദാസ്

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് നേരിട്ട് പിന്തുണ അറിയിക്കുന്നതിനായി ബിജെപി നേതാക്കള്‍ എത്തി
പികെ കൃഷ്ണദാസ് മാധ്യമങ്ങളെ കാണുന്നു
പികെ കൃഷ്ണദാസ് മാധ്യമങ്ങളെ കാണുന്നു

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് നേരിട്ട് പിന്തുണ അറിയിക്കുന്നതിനായി ബിജെപി നേതാക്കള്‍ എത്തി. പികെ കൃഷ്ണദാസും എഎന്‍ രാധാകൃഷ്ണനുമാണ് ബിഷപ്പ്ഹൗസിലെത്തിയത്. പാലാ ബിഷപ്പ് പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പികെ കൃഷ്ണദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപിയുടെ പിന്തുണ നേരിട്ട് അറിയിക്കാനാണ് എത്തിയത്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു അപാകതയും ഉണ്ടായിട്ടില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം ജനാധിപത്യരീതിയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് കൃഷ്ണദാസ് പറഞ്ഞു. അതിനെ ഭീഷണിയുടെ സ്വരത്തില്‍ തിണ്ണബലത്തിന്റെ അടിസ്ഥാനത്തില്‍ വായടപ്പിക്കാനുള്ള നീക്കമാണ്  തീവ്രവാദ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹം ഒരുമതത്തിനെതിരെയും സംസാരിച്ചിട്ടില്ല. സാമൂഹ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങഘള്‍ ഉണ്ടാക്കുന്നതും രാഷ്ട്രത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്നതുമായ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് മതപരമായ പ്രശ്‌നമാക്കി മാറ്റേണ്ടത് തീവ്രവാദികളുടെ ആവശ്യമാണ്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ്  മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ട് തീവ്രവാദസംഘടനകളുടെ അജണ്ട മാര്‍ക്‌സിസ്റ്റ് - കോണ്‍ഗ്രസ് പാര്‍ട്ടി നടപ്പാക്കുകയാണെന്ന കൃഷ്ണദാസ് പറഞ്ഞു.

ബിഷപ്പ് ഉന്നയിച്ച പ്രശ്‌നം നേരത്തെ ബിജെപി ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രത്തിന്റെ ആഭ്യന്തരസുരക്ഷിതത്തെ ബാധിക്കുന്ന ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com