പട്ടയ മേള ഇന്ന്; 13,534 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും, ഉദ്ഘാടനം ഓൺലൈൻ 

പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയ മേള നടക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലായി 13,534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പട്ടയ വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11.30ന് നിർവഹിക്കും. സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയ മേള സംഘടിപ്പിക്കുന്നത്. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയ മേള നടക്കുക. ഓൺലൈനായാണ് ഉദ്ഘാടനം. 

ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ മുഖേന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയങ്ങൾ വിതരണം ചെയ്യും. 3575 പട്ടയങ്ങൾ വിതരണം ചെയ്യുന്ന തൃശൂർ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്. 

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com