എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

ണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിപ്പിച്ചത്
ചിത്രം: ഫെയ്‌സ്ബുക്ക്‌
ചിത്രം: ഫെയ്‌സ്ബുക്ക്‌

തൃശൂര്‍: ഒല്ലൂര്‍ എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി. കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിപ്പിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശത്ത് സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. 

'ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല'എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തുടര്‍ന്ന് എസ്‌ഐ സല്യൂട്ട് ചെയ്യുകയായിരുന്നു. 

എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.  പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ലെന്നും കേരള പൊലീസിന്റെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ അനുസരിച്ച് സല്യൂട്ട് ആകാമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com