200ഓളം രോഗങ്ങള്‍ കണ്ടെത്താന്‍ കിറ്റ്, ഉമിനീര്‍ പരിശോധനയിലൂടെ മുന്‍കൂട്ടി രോഗനിര്‍ണയം നടത്താം

ജനിതകഘടന മനസ്സിലാക്കി മുൻകൂട്ടി രോഗനിർണയം നടത്താൻ കഴിയുന്ന കിറ്റാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: ഉമിനീർ പരിശോധനയിലൂടെ 200ഓളം രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയുമെന്ന അവകാശവാദവുമായി പരിശോധനാ കിറ്റ്. ജനിതകഘടന മനസ്സിലാക്കി മുൻകൂട്ടി രോഗനിർണയം നടത്താൻ കഴിയുന്ന കിറ്റാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.  സാജിനോം എന്നാണ് കിറ്റിന്റെ പേര്.

ഒരു വ്യക്തിയുടെ ജനിതക ഘടനയുടെ രൂപങ്ങൾ മനസ്സിലാക്കി കംപ്യൂട്ടറിൽ വിശകലനം ചെയ്താണ് രോഗസാധ്യത നിർണയിക്കുന്നത്. അർബുദം, ഹൃദയ-നാഡീസംബന്ധമായ രോഗങ്ങൾ, വന്ധ്യതാപ്രശ്‌നങ്ങൾ എന്നിവയും സാജിനോം എന്ന കിറ്റ് ഉപയോഗിച്ച് മനസ്സിലാക്കാം. എച്ച്എൽഎൽ ലൈഫ്കെയർ മുൻ സിഎംഡി ഡോ എം അയ്യപ്പൻ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മുൻ ഡയറക്ടർ പ്രൊഫ എം രാധാകൃഷ്ണപിള്ള എന്നിവരാണ് കിറ്റിന് പിന്നിൽ.

ഈ പരിശോധനയിലൂടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും മറ്റ് ചികിത്സാ രീതികളും നിർദേശിക്കാൻ കഴിയും. വീടുകളിലെത്തി ഉമിനീർ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ക്രമീകരണവും വികസിപ്പിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് സാംപിളുകൾ പരിശോധിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com