മന്ത്രിമന്ദിരത്തിലെ ദൃശ്യങ്ങള്‍, സോളാര്‍ കേസില്‍ കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ സിബിഐക്ക് കൈമാറി

മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സിബിഐക്ക് കൈമാറുകയായിരുന്നു
കെ സി വേണുഗോപാല്‍ /ഫയല്‍ ചിത്രം
കെ സി വേണുഗോപാല്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം : സോളാര്‍ കേസിലെ ലൈംഗിക പീഡനപരാതിയില്‍ മുന്‍മന്ത്രി കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സിബിഐക്ക് കൈമാറി. ദൃശ്യങ്ങളാണ് കൈമാറിയത്. 2012 മെയ് മാസം മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് ഇതെന്നാണ് പരാതിക്കാരി സിബിഐയെ അറിയിച്ചത്. 

സോളാര്‍ കേസിലെ കെസി വേണുഗോപാലിനെതിരായ ലൈംഗിക പീഡനപരാതിയില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.  മൊഴിയെടുക്കല്‍ മൂന്നു ദിവസം നീണ്ടിരുന്നു. 

മൊഴി നല്‍കിക്കഴിഞ്ഞശേഷം പരാതിക്കാരി, മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സിബിഐക്ക് കൈമാറുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയതിന്റെ രേഖകളും പരാതിക്കാരി സിബിഐക്ക് കൈമാറിയിട്ടുണ്ട്. 

വേണുഗോപാലിനെതിരായ പരാതിയില്‍ തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കാന്‍ പരാതിക്കാരി തയ്യാറായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com