പാലക്കാട് ദേശീയ പാതയിൽ ഡീസൽ ടാങ്ക് പൊട്ടി ലേ‍ാറിക്കു തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 09:00 PM  |  

Last Updated: 16th September 2021 09:00 PM  |   A+A-   |  

accident

ടെലിവിഷൻ ​ദൃശ്യം

 

പാലക്കാട്: മണ്ണുത്തി ദേശീയപാതയിൽ ആലത്തൂർ സ്വാതി ജങ്ഷനിൽ ‍ഡീസൽ ടാങ്ക് പൊട്ടി ലേ‍ാറിക്കു തീ പിടിച്ചു. പെ‍ാലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാൽ തീ പടരുന്നത് തടഞ്ഞതിനാൽ വലിയ അപകടം ഒഴിവാക്കാനായി. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ തീ അണച്ചു. 

ഇന്ന് വൈകീട്ടാണു തീ പിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പ്ലൈവുഡുകളുമായി പേ‍ാവുകയായിരുന്ന ലേ‍ാറി സ്വാതി ജങ്ഷനിൽ സിഗ്നലിനെ തുടർന്ന് നിർത്തിയിട്ടു. പിന്നാലെ വലിയ ശബ്ദത്തേ‍ാടെ ഇന്ധന ടാങ്ക് പൊട്ടി തീ പിടിക്കുകയായിരുന്നു. ‍‍ഡ്രൈവറും ക്ലീനറും ഒ‍ാടി രക്ഷപ്പെട്ടു. ‍

ഡീസൽ റേ‍ാഡിൽ വ്യാപിച്ചു മറ്റു വാഹനങ്ങൾക്കടുത്തെത്തുമ്പേ‍ാഴേക്കും ലോറിക്കു സമീപമുണ്ടായിരുന്ന വാഹനങ്ങൾ അതിവേഗം സർവീസ് റേ‍ാഡുകളിലേക്കു മാറ്റി. റേ‍ാഡരികിലെ മരത്തിനും തീ പിടിച്ചു. പ്ലൈവുഡിനെ‍ാപ്പം ലേ‍ാറിയും കത്തുകയായിരുന്നു.