'മൂപ്പരെത്തി, കാലം പോയ പോക്കെയ്; കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല'- കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് ജലീൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 08:01 PM  |  

Last Updated: 16th September 2021 08:01 PM  |   A+A-   |  

k t jaleel fb post

കെടി ജലീല്‍/ഫയല്‍

 

മലപ്പുറം: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് കേസിൽ പികെ കുഞ്ഞാലിക്കുട്ടി ഇഡി ഓഫീസിൽ ഹാജരായതിനു പിന്നാലെ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ട് കെടി ജലീൽ. 'കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല, ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്' എന്നാണ് ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. 

കുറിപ്പിന്റെ പൂർണ രൂപം

കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല 
ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ.

സാമ്പത്തിക ക്രമക്കേട് കേസിൽ മൊഴി രേഖപ്പെടുത്താൻ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് കുഞ്ഞാലിക്കുട്ടിയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം എത്തിയില്ല. ഇന്ന് ഹാജരാവില്ലെന്ന അഭ്യൂഹങ്ങൾക്കിടെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് നേരത്തേയും ജലീൽ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. പിന്നാലെയാണ് പുതിയ പോസ്റ്റ്.