അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 04:14 PM  |  

Last Updated: 16th September 2021 04:14 PM  |   A+A-   |  

meenakshi_teacher

കെ മീനാക്ഷി ടീച്ചര്‍

 

കണ്ണൂര്‍: സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ മീനാക്ഷി ടീച്ചര്‍ അന്തരിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. 

1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള  വിവാഹം. 1972 സെപ്ബതംബര്‍ 23നാണ് ഇടതുമുന്നണി കണ്‍വീനറും സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.

34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മക്കള്‍: ശോഭ, സുധ, മധു, ജ്യോതി, സാനു