എംകോം വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു; മറ്റ് പരീക്ഷകളിലെ ശരാശരി നോക്കി മാര്‍ക്കിടാന്‍ ഹൈക്കോടതി നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 06:41 AM  |  

Last Updated: 16th September 2021 06:41 AM  |   A+A-   |  

Kerala High Court opposes police

ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ മറ്റു പരീക്ഷകളിലെ ശരാശരി നോക്കി മാർക്കിടാൻ ഹൈക്കോടതി നിർദേശം. കേരള സർവകലാശാലയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. 

കൊല്ലം സ്വദേശിയായ കെ എം സഫ്നയുടെ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകുമോ എന്നു നോക്കി കോടതിക്ക് കാഴ്ചക്കാരനായി നിൽക്കാനാവില്ല. വിദ്യാർഥിക്കു ബിഎഡിന് അപേക്ഷിക്കാനുള്ള സമയപരിധി തീരുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. 

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലാണു ഹർജിക്കാരി എംകോം പഠിച്ചത്. ആരോഗ്യ ‌പ്രശ്നങ്ങളെ തുടർന്ന് ഒരു സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. ആലപ്പുഴ എസ്ഡി കോളജിലാണ് സപ്ലിമെന്ററി പരീക്ഷയ്ക്ക് സെന്റർ കിട്ടിയത്. എന്നാൽ ഇവിടെ തോറ്റതായി ഫലം വന്നു.  കോളജിൽ നിന്നു സർവകലാശാലയിൽ ഏൽപിച്ച ചില ഉത്തരക്കടലാസ് കെട്ടുകൾ നഷ്ടപ്പെട്ടതായി അന്വേഷിച്ചപ്പോൾ മനസ്സിലായി.