ഒരു മിനിലോറി ലഹരി വസ്തുക്കള്‍ ലക്ഷം രൂപയ്ക്ക്  മറിച്ചുവിറ്റു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 01:17 PM  |  

Last Updated: 16th September 2021 01:17 PM  |   A+A-   |  

drug_case

അറസ്റ്റിലായ പൊലീസുകാരന്‍

 

മലപ്പുറം: പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കോട്ടക്കല്‍ പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജി അലക്‌സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരെയും ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 14 ലക്ഷം രൂപ വിലവരുന്ന 1,400 പാക്കറ്റ് ഹാന്‍സാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് തന്നെ മറിച്ചുവിറ്റത്. 32 ചാക്കുകളായി സൂക്ഷിച്ച ലഹരിവസ്തുക്കള്‍ നശിപ്പിക്കുന്നതിനായി കോടതി  നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറിച്ചുവിറ്റുവെന്ന കാര്യം  പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. 

കേസില്‍ ഇടനിലക്കാരനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയില്‍ ഹാജരാക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍