പിഡബ്ല്യൂഡി സെക്രട്ടറിയുടെ മകള്‍ ഏഴാമത്തെ നിലയില്‍ നിന്ന് വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 03:35 PM  |  

Last Updated: 16th September 2021 03:35 PM  |   A+A-   |  

daughter of the PWD secretary fell from the seventh floor died

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. പിഡബ്ല്യൂഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍  ഭവ്യ സിംഗ് ആണ് മരിച്ചത്. 16 വയസായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫ്‌ലാറ്റിന്റെ ഏഴാമത്തെ നിലയില്‍ നിന്നാണ് വീണത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.