ആലപ്പുഴയില്‍ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 07:41 PM  |  

Last Updated: 17th September 2021 07:41 PM  |   A+A-   |  

two students drowned to death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ഓമനപ്പുഴ റാണി പൊഴിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നാലുതൈയ്ക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത്തും (12) അനഘയും (10) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് തീരത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബദ്ധുക്കളായ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

തോടും കടലും ചേരുന്ന ഭാഗമാണ് പൊഴി. കടലിന്റെ ഭാഗത്ത് മണ്ണടിഞ്ഞു കിടക്കുകയാണ്. അതിനാല്‍ പൊഴിയില്‍ വെള്ളമുണ്ട്. പൊഴിയില്‍ ചെള്ളി നിറഞ്ഞുകിടക്കുന്ന കാര്യം പലര്‍ക്കും അറിയില്ല. ഇതറിയാതെ കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.