സെസി സേവ്യറിന് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി തള്ളി, കീഴടങ്ങാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 10:52 AM  |  

Last Updated: 17th September 2021 10:52 AM  |   A+A-   |  

Sessy Xavier, fake advocate

സെസി സേവ്യര്‍

 

കൊച്ചി: ആലപ്പുഴ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയതിനു പൊലീസ് കേസെടുത്ത വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ സെസിയോട് കോടതി നിര്‍ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും ജസ്റ്റിസ് വി ഷിര്‍സി ഉത്തരവില്‍ വ്യക്തമാക്കി.

സെസി, അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്നു വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. 

അറസ്റ്റിനായി പൊലീസ് ഇവരെ അന്വേഷിക്കുന്നതിനിടെ കണ്ണുവെട്ടിച്ചു ആലപ്പുഴ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യം ലഭിക്കാനിടയില്ലെന്നു വ്യക്തമായതോടെ മുങ്ങുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചനാക്കുറ്റം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് മുങ്ങിയത്. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്‌