'കലാകാരനാണ്, നല്ലൊരു മനുഷ്യനാണ്, സല്യൂട്ട് ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം?'

'കലാകാരനാണ്, നല്ലൊരു മനുഷ്യനാണ്, സല്യൂട്ട് ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം?'
സുരേഷ് ​ഗോപി/ഫയല്‍ ചിത്രം
സുരേഷ് ​ഗോപി/ഫയല്‍ ചിത്രം

കൊച്ചി: ''ആരും നിര്‍ബന്ധിച്ചതൊന്നുമല്ല, കലാകാരന്‍ എന്ന നിലയിലും നല്ലൊരു മനുഷ്യന്‍ എന്ന നിലയിലും എനിക്കദ്ദേഹത്തോട് ആദരവുണ്ട്. അതുകൊണ്ടാണ് സല്യൂട്ട് ചെയ്തത്.'' - സല്യൂട്ട് വിവാദത്തില്‍ പെട്ട രാജ്യസഭാംഗം സുരേഷ് ഗോപിയെ, ചോദിക്കാതെ തന്നെ സല്യൂട്ട് ചെയ്ത എസ്‌ഐ സാം ലെസ്ലി പറയുന്നു. ഇന്നലെ ചേരാനെല്ലൂരില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതി പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സാം സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്തത്. 

''അദ്ദേഹം ദേശീയ അവാര്‍ഡ് നേടിയ നടനാണ്. അങ്ങനെയൊരാളെ സല്യൂട്ട് ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം? '' - സാം ലെസ്ലി പറഞ്ഞു. സല്യൂട്ട് ചെയ്തപ്പോള്‍ സുരേഷ് ഗോപി അടുത്തു വിളിച്ചു സംസാരിച്ചതായും സാം പറഞ്ഞു.

തൃശൂരില്‍ തന്നെ കണ്ടിട്ടും ജീപ്പില്‍ തന്നെയിരുന്ന എസ്‌ഐയെ അടുത്തു വിളിച്ച് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചതു വിവാദമായിരുന്നു. എംപിമാരെയും എംഎല്‍എമാരെയും സല്യൂട്ട് ചെയ്യണെന്നു ചട്ടമില്ലെന്ന് പൊലീസ് അസോസിയേഷന്‍ പ്രതികരിച്ചു.

അതിനിടെ, ല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തുവന്നു. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നു ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com