ചെരുപ്പ് ധരിക്കാനായി അകത്തേക്ക് കയറി; 83കാരിക്ക് അരമണിക്കൂറിനിടെ രണ്ട് തവണ വാക്‌സിന്‍, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 08:12 PM  |  

Last Updated: 17th September 2021 08:12 PM  |   A+A-   |  

vaccination in kerala

പ്രതീകാത്മക ചിത്രം

 

കൊച്ചി: മിനിറ്റുകളുടെ ഇടവേളയില്‍ 83 വയസ്സുകാരിക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയതായി പരാതി. എറണാകുളം ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിക്കെതിരേയാണ് 83 വയസ്സുകാരിയായ താണ്ഡമ്മ ആരോപണമുന്നയിച്ചത്. അരമണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. 

ഇന്നലെ ഉച്ചയോടെ 12 മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം ഡോസ് വാക്സിനെടുക്കാനായാണ് താണ്ഡമ്മ മകനൊപ്പം എത്തിയത്. വാക്സിനെടുത്തതിന് ശേഷം അരമണിക്കൂര്‍ വിശ്രമിച്ചു. പിന്നീട് ചെരുപ്പ് ധരിക്കാനായി അകത്തേക്ക് കയറിയപ്പോള്‍ വീണ്ടും കുത്തിവെച്ചുവെന്നാണ് പരാതി. വാക്സിന്‍ എടുത്തതായി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ അത് ചെവികൊണ്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

വീണ്ടും വാക്സിന്‍ എടുത്തതിനു പിന്നാലെ തളര്‍ച്ച ഉള്‍പ്പെടെ ചെറിയ രീതിയിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടതായും താണ്ഡമ്മ പറഞ്ഞു. മറ്റ് പ്രശ്നങ്ങളില്ലാത്തതിനാല്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു.