കോവിഡ് അവലോകന യോഗം ഇന്ന് ചേരും; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനടക്കം ഇളവിന് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 07:15 AM  |  

Last Updated: 18th September 2021 07:15 AM  |   A+A-   |  

government doorstep service starts

മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ അവലോകന യോ​ഗം ഇന്ന്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം പരിഗണിക്കും. 

വൈകുന്നേരം 3.30-നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. എന്നാൽ മറ്റിടങ്ങളിൽ ഹോട്ടലുകൾക്ക് ഇളവുകൾ അനുവദിച്ചേക്കും. കടകളുടെ പ്രവർത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്.

രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളിൽ തുടരുകയാണെങ്കിലും തിയേറ്ററുകൾ തുറക്കണമെന്നും ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുമതി നൽകണമെന്നുമുള്ള ആവശ്യങ്ങൾ നിലവിലുണ്ട്.