സപ്ലൈകോ വഴി ഗ്യാസ് സിലിണ്ടർ; 'ചോട്ടു' വിതരണം ആരംഭിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 05:47 PM  |  

Last Updated: 18th September 2021 05:47 PM  |   A+A-   |  

supplyco-1

ഫയല്‍ ചിത്രം

 

കൊച്ചി: സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിണ്ടർ വിതരണം ആരംഭിച്ചു. അഞ്ചു കിലോയുടെ 'ചോട്ടു' ഗ്യാസ് സിലിണ്ടറാണ് ഇത്തരത്തിൽ വിതരണത്തിനെത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം. 

സൂപ്പർ മാർക്കറ്റുകൾക്കു സമീപത്തുള്ള എൽപിജി ഔട്ട് ലെറ്റുകളിൽ നിന്ന് എത്തിക്കുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസിപ്പ്റ്റ് ചെയ്ത് ഔട്ട് ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി പി എം അലി അസ്ഗർ പാഷ അറിയിച്ചു.