പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 02:19 PM  |  

Last Updated: 18th September 2021 02:45 PM  |   A+A-   |  

plus one exam dates

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ പുതിയ ടൈംടേബിള്‍ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് പരീക്ഷ. ഒക്ടോബര്‍ 18ന് അവസാനിക്കും വിധത്തിലാണ് ക്രമീകരണം.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബര്‍ 13ന് അവസാനിക്കും.

ഓരോ പരീക്ഷയ്ക്കും ഇടയില്‍ അഞ്ചു ദിവസം ഇടവേളയുണ്ടാവും. എല്ലാ പരീക്ഷയും രാവിലെയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരീക്ഷ നടത്താന്‍ ഇന്നലെ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.

ഈ മാസം ആദ്യം തുടങ്ങാനിരുന്ന പരീക്ഷ നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു സ്റ്റേ.
 

ടൈംടേബിള്‍: