പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിച്ചു,  രണ്ടു പേർ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 10:41 AM  |  

Last Updated: 18th September 2021 10:41 AM  |   A+A-   |  

buffalo

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് നാദാപുരത്ത് മാം​സ വി​ൽ​പ​ന​ശാ​ല ന​ട​ത്തി​പ്പു​കാ​രായ ഉ​സ്മാ​ൻ (45),  ബീ​രാ​ൻ (40) എ​ന്നി​വ​രാണ് അറസ്റ്റിലായത്. ഓ​ട്ടോ​റി​ക്ഷ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

പോ​ത്തി​നെ അ​റ​വു​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കുമ്പോഴാണ് ഓ​ട്ടോ​യു​മാ​യി ക​യ​റി​ൽ ബ​ന്ധി​ച്ച് ഓടിച്ചുപോയത്. സംഭവം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​ ചർച്ചയായി. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത​ക​ൾ ത​ട​യ​ൽ നി​യ​മ​പ്ര​കാരമാണ് കേസ്.