മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിക്കാഹ് കഴിപ്പിച്ചു, 'ബാലവിവാഹം'; മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 12:33 PM  |  

Last Updated: 19th September 2021 12:33 PM  |   A+A-   |  

CHILD MARRIAGE IN MALAPPURAM, CASE

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കരുവാരക്കുണ്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കല്യാണമാണ് നടത്തിയത്. മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു.

ഇന്നലെയാണ് വിവാഹം നടന്നത്.  കല്യാണം സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. 

ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്.
അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.