ഫോൺ ട്രാക്ക് ചെയ്ത് മുംബൈയിലെ ഒളിയിടത്തിൽ നിന്നും പിടികൂടി; എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 04:40 PM  |  

Last Updated: 19th September 2021 04:40 PM  |   A+A-   |  

Five people arrested

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനെ ഫോണ്‍ ട്രാക്ക് ചെയ്ത് മുംബൈയിലെ ഒളിയിടത്തില്‍ നിന്നാണ് പിടികൂടിയത്. ഉസ്മാനെതിരെ പോക്‌സോ, ആത്മഹത്യാപ്രേരണ, ജുവൈനല്‍ ജസ്റ്റിസ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു

അധ്യാപകനുമായുള്ള ഇൻസ്​റ്റഗ്രാം ചാറ്റിങ്​​ മറ്റുള്ളവർ അറിഞ്ഞതിലുള്ള മനോവിഷമമാണ്​ കുട്ടിയെ മരണത്തിലേക്ക്​ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.  അധ്യാപകൻ നിരന്തരമായി ഇൻസ്​റ്റഗ്രാം വഴി ചാറ്റിങ്​​ നടത്തിയിട്ടുണ്ട്​. സംരക്ഷകനാകേണ്ട അധ്യാപകൻ വിദ്യാർഥിനിക്കു ​മാനസിക സമ്മർദമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതായും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു സഫ.