സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു; കർണാടകയിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 08:48 PM  |  

Last Updated: 19th September 2021 08:48 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളി യുവാക്കൾ മരിച്ചു. ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് എന്നിവരാണ് മരിച്ചത്. 

കർണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിന് സമീപത്തു വച്ച് സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നു.