പിണറായിക്ക് കരുണാകരന്റെ ശൈലി; ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാള്‍; കെ മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 12:05 PM  |  

Last Updated: 19th September 2021 12:15 PM  |   A+A-   |  

congress leader muralidharan

കെ മുരളീധരന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പിണറായിക്ക് കരുണാകരന്റെ ശൈലിയെന്ന് കെ മുരളീധരന്‍ എംപി. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാണ് പിണാറായി. കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത്  കോണ്‍ഗ്രസ് നേതൃത്വ ക്യാംപില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍

ഇന്ത്യ മുഴുവന്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി അധികാരത്തിലെത്തിയാലും കോണ്‍ഗ്രസ് തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇവര്‍ രണ്ടുപേരെയും നേരിടണമെങ്കില്‍ ഇന്നലെയുള്ള ആയുധങ്ങളുമായി പോയാല്‍ ശരിയാവില്ല.  യുദ്ധം ജയിക്കണമെങ്കില്‍ മൂര്‍ച്ചയുള്ള ആയുധം വേണം. അതുകൊണ്ട് ആദ്യം വേണ്ടത് നമുക്കിടയില്‍ യോജിപ്പാണ്. അങ്ങനെ മുന്നോട്ട് പോയാല്‍ നമ്മള്‍ ജയിക്കും. അതിന് ഏറെ പണിയെടുക്കണം. പാര്‍ട്ടിക്ക് പാര്‍ട്ട് ടൈം പ്രവര്‍ത്തകരെ ആവശ്യമില്ല. ഫുള്‍ ടൈമറര്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സാമുദായിക സംഘടനകളുമായി നല്ല ലൈനില്‍ പോകണം. പറയുമ്പോള്‍ കൈയടിക്കാന്‍ ആളുണ്ടാകും. പക്ഷെ വോട്ട് കിട്ടില്ല. കെ കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം കാലത്ത് എല്ലാ സാമുദായിക നേതാക്കന്‍മാരുമായി നല്ല ബന്ധമാണ്. അത് തുടരണമെന്നും മുരളീധരന്‍ പറഞ്ഞു