ആലപ്പുഴയില്‍ വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം; പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 11:22 AM  |  

Last Updated: 19th September 2021 01:42 PM  |   A+A-   |  

skelton

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ:  ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിക്കുന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ആണ് അസ്ഥികൂടം. 

രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങളാണ് പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ നിലയിലായിരുന്നു. അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യ പഠനാവശ്യത്തിനായി ആരെങ്കിലും സൂക്ഷിച്ചിരുന്നതാണോയെന്നു സംശയിക്കുന്നുണ്ട്. 

ആലപ്പുഴ ഡിവൈഎസ്പിയും സൗത്ത് പൊലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കെട്ടിടം പൊളിക്കുന്ന ജോലിക്കാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ കെട്ടിടം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.