12 കോടിയുടെ ഭാ​ഗ്യശാലിയെ ഇന്നറിയാം; തിരുവോണം ബംപർ ഭാ​ഗ്യക്കു‍റിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 07:19 AM  |  

Last Updated: 19th September 2021 07:19 AM  |   A+A-   |  

LOTTERY RESULT

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവോണം ബംപർ ഭാ​ഗ്യക്കു‍റിയുടെ ഭാഗ്യശാലിയെ ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

12 കോടി രൂപയാണ് ഒന്നാം സമ്മാനം . സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന‍ത്തുകയാണ് ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യിൽ ലഭിക്കുക.

രണ്ടാം സമ്മാനം ആറു പേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

TA, TB, TC, TD, TE, TG എന്നീ ആറു സീരിസിലായി 54 ലക്ഷം ടിക്കറ്റാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ചത്. മുഴുവനും വിറ്റു. ജൂൺ 22 ന് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്.