മലപ്പുറത്ത് ഒന്നര വയസ്സുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 04:47 PM  |  

Last Updated: 20th September 2021 04:47 PM  |   A+A-   |  

alam

മസൂദ് ആലം


മലപ്പുറം: മലപ്പുറത്ത് ഒന്നര  വയസ്സുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ ഫയ്ജു റഹ്മാന്‍ -ജാഹിദ ബീഗം ദമ്പതികളുടെ മകന്‍ മസൂദ് ആലം ആണ് മരിച്ചത്. പത്തപ്പിരിയം പെരുവില്‍കുണ്ടിലാണ് ഇവര്‍ താമസിക്കുന്നത്. 

പെരുവില്‍കുണ്ട് കോഴിഫാമില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ഉടന്‍ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ്? ആശുപത്രിയിലേക്ക് കൊണ്ടുപോകും.