വിഡിയോ കോൾ എടുത്തപ്പോൾ യുവതി വസ്ത്രം ഊരിമാറ്റി, യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി; മുന്നറിയിപ്പുമായി നടൻ; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 08:31 AM  |  

Last Updated: 20th September 2021 08:36 AM  |   A+A-   |  

aneesh_ravi

ചിത്രം; ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം; വിഡിയോ കോൾ വഴി കെണിയിലാക്കി ഭീഷണിപ്പെടുത്തുത്തി പണം തട്ടുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി നടൻ അനീഷ് രവി. തന്റെ സഹപ്രവർത്തകന് നേരിട്ട ദുരനുഭവമാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ഫെയ്സ്ബുക് ലൈവിലെത്തിയാണ് അനീഷ് ഇക്കാര്യം പറഞ്ഞത്. 

ആർട് ഡയറക്ടർ അനിലാണ് തട്ടിപ്പിൽ കുടുങ്ങിയത്. അഞ്ജാതനമ്പറിൽ നിന്നാണ് അനിലിന് വിഡിയോ കോൾ വരുന്നത്. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഇത് കണ്ടയുടനെ അനിൽ കോൾ കട്ട് ചെയ്തു. പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു. 11,500 രൂപ കൊടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി. 

ഇത്തരത്തിൽ ഭീഷണിക്ക് ഇരയായ ഒട്ടേറെ പേർ സിനിമാമേഖലയിൽ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നുണ്ട്. അറിയാത്ത നമ്പറുകളിൽനിന്നും വരുന്ന വിഡിയോ കോൾ എടുക്കരുതെന്ന അഭ്യർത്ഥനയോടെയാണ് താരം ലൈവ് അവസാനിപ്പിച്ചത്.