രാത്രിയിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ചു; തെറിച്ചുവീണ 22കാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 08:45 AM  |  

Last Updated: 20th September 2021 08:45 AM  |   A+A-   |  

wild boar hit the bike

പ്രതീകാത്മക ചിത്രം

 

തൃശൂർ; കാട്ടുപന്നി ബൈക്കിൽ തട്ടിയതിനെ തുടർന്ന് തെറിച്ചു വീണ് പരുക്കേറ്റ യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കൽ സെബാസ്റ്റ്യൻ്റെ മകൻ സ്റ്റെബിനാണ് (22) മരിച്ചത്. തൃശൂർ ഇഞ്ചക്കുണ്ടിൽ രാത്രിയിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി  ജോയലിന് (22) പരുക്കേറ്റു.