പ്ലസ് ടു വിദ്യാർഥിനിക്ക് വിവാഹം; മലപ്പുറത്ത് വരനും രക്ഷിതാക്കൾക്കുമടക്കം വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 08:51 AM  |  

Last Updated: 20th September 2021 09:00 AM  |   A+A-   |  

marriage

പ്രതീകാത്മക ചിത്രം

 

മലപ്പുറം: പ്ലസ് ടു വിദ്യാർഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതിനെതിരെ കേസെടുത്തു. ഭർത്താവിനും രക്ഷിതാക്കൾക്കും ചടങ്ങിന് നേതൃത്വം നൽകിയ മതപുരോഹിതർക്കും എതിരെയാണ് കേസ്. ബാലവിവാഹ നിരോധനനിയമ പ്രകാരമാണ് കേസെടുത്തത്.

മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. വണ്ടൂർ തിരുവാലി സ്വദേശിയാണ്  25കാരനാണ് വരൻ. മഹല്ല് ഖാസിയടക്കം വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും കേസിൽ പ്രതികളാണ്. അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് കുറ്റം.  പെൺകുട്ടിയെ വിവാഹം കഴിക്കുന്ന ഭർത്താവിനും, കഴിപ്പിക്കുന്ന രക്ഷിതാക്കൾക്കും, ചടങ്ങിന് നേതൃത്വം നൽകിയ മത പുരോഹിതർക്കും പ്രേരണ നൽകി ചടങ്ങിൽ പങ്കെടുക്കുന്നവർക്കും എതിരെയാണ് കേസ്.