മന്ത്രിമാർക്ക് ഇന്ന് 'ക്ലാസുകൾ' തുടങ്ങും; മൂന്നു ദിവസത്തെ പരിശീലനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 07:44 AM  |  

Last Updated: 20th September 2021 07:44 AM  |   A+A-   |  

pinarayi_govt

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മന്ത്രിമാർക്കുള്ള പരിശീലന ക്ലാസുകൾ ഇന്ന് മുതൽ മൂന്നുദിവസം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.  ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക്  അവബോധം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരിശീലനം നൽകുന്നത്. കെ എം ചന്ദ്രശേഖർ, അമിതാഭ് കാന്ത് ഉൾപ്പെടെയുള്ളവർ ക്ലാസുകൾ നയിക്കും.

ഒരു മണിക്കൂർ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മുരളി തുമ്മാരകുടി ക്ലാസെടുക്കും. ടീം ലീഡർ എന്ന നിലയിൽ മന്ത്രിമാർ, ഇ ഗവേണൻസ്, മിനിസ്റ്റേഴ്സ് ഹൈ പെർഫോമേഴ്സ്, ഫണ്ടിംഗ് ഏജൻസീസ് ആൻറ് പ്രൊജക്ട് കൾച്ചർ, മിനിസ്റ്റേഴ്സ് ആൻറ് ബ്യൂറോക്രാറ്റ്സ്, പദ്ധതി നടത്തിപ്പിലെ വെല്ലുവിളികൾ, സാമൂഹിക മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ വെല്ലുവിളികളും എന്നിവയാണ് മറ്റു പാഠ്യ വിഷയങ്ങൾ. ബുധനാഴ്ച പരിശീലന പരിപാടി അവസാനിക്കും. തിരുവനന്തപുരം ഐഎംജിയിലണ് പരിശീലന പരിപാടി.