കോഴിക്കോട്ട് സഹോദരിയുടെ വീട്ടില്‍; മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ രണ്ട് യുവതികളെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 09:28 PM  |  

Last Updated: 20th September 2021 09:28 PM  |   A+A-   |  

girls missing

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളില്‍ രണ്ടുപേരെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി. യുവതികളില്‍ ഒരാളുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷം 19 വയസ്സുള്ള രണ്ട് പേരെയും 18 വയസ്സുള്ള ഒരാളെയുമാണ് കാണാതായത്. യുവതികളെ കാണാനില്ലെന്ന് കാട്ടി മരട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. മഹിളാ മന്ദിരത്തിന്റെ രണ്ടാം നിലയില്‍ നിന്നും സാരി കെട്ടി ഊര്‍ന്നിറങ്ങി ഇവര്‍ രക്ഷപെട്ടതായാണ് പരാതിയില്‍ പറയുന്നത്.

തങ്ങള്‍ ഇവിടെ നിന്നും പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ ചാടിപ്പോയത്. കാണാതായവരില്‍ ഒരാള്‍ ബംഗാള്‍ സ്വദേശിയാണ്. ബാക്കി രണ്ടു പേര്‍ എറണാകുളം സ്വദേശികളാണ്. മുന്‍പ് പ്രായപൂര്‍ത്തിയാവാതെ വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്തതിനായിരുന്നു രണ്ട് പേരെ മഹിളാ മന്ദിരത്തിലെത്തിച്ചത്.