പന്ത്രണ്ടു കോടിയുടെ ഭാഗ്യശാലി ദുബൈയില്‍? ; ഓണം ബംപര്‍ ഹോട്ടല്‍ ജീവനക്കാരനെന്ന് റിപ്പോര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 12:43 PM  |  

Last Updated: 20th September 2021 12:47 PM  |   A+A-   |  

onam bumper lottery

പ്രതീകാത്മക ചിത്രം

 

കൊച്ചി: കേരള ലോട്ടറിയുടെ ഓണം ബംപര്‍ പന്ത്രണ്ടു കോടി അടിച്ചത് ദുബൈയിലുള്ള ആള്‍ക്കെന്ന് അവകാശവാദം. ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിക്കാണ് ബംപര്‍ ഭാഗ്യം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുഹൃത്തു വഴി കോഴിക്കോട്ടു നിന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് സെയ്തലി പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. തൃപ്പൂണിത്തറയിലെ മീനാക്ഷി ലോട്ടറി ഏജന്‍സീസ് വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. 

തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലാണ് മീനാക്ഷി ലോട്ടറീസ് ഏജന്‍സീസ്.അഞ്ചു വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഇവരെ ആദ്യമായാണ് ഇത്ര വലിയ സമ്മാനം തേടിയെത്തുന്നത്. അതിന്റെ സന്തോഷത്തില്‍ വന്നവര്‍ക്കെല്ലാം ലഡു കൊടുക്കാനും ലോട്ടറി ജീവനക്കാര്‍ മറന്നില്ല.

കോട്ടയത്താണ് മീനാക്ഷി ലോട്ടറിയുടെ ആസ്ഥാനം. സംസ്ഥാനത്താകെ 40 ലോട്ടറിക്കടകള്‍ ഇവര്‍ക്കുണ്ട്. ഇക്കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ കടയില്‍ ഓണം ബമ്പറിന്റെ 660 ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്.ഭാഗ്യം തേടിയെത്തിയ ടി.ഇ. 645465 നമ്പര്‍ ലോട്ടറിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.