കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 06:35 AM  |  

Last Updated: 20th September 2021 06:35 AM  |   A+A-   |  

fell_into_bucket_water

മീനാക്ഷി

 

കൊച്ചി: കുളിമുറിയിൽ വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പാനായിക്കുളം സ്വദേശികളായ മഹേഷിന്റെയും സോനയുടെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് സോനയുടെ വീട്ടിൽ വച്ചായിരുന്നു അപകടം.

കരുമാലൂർ മനയ്ക്കപ്പടിയിലാണ് സോനയുടെ വീട്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോഴാണ് വീട്ടുകാർ അന്വേഷിച്ചത്. അപ്പോഴാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ കുട്ടി മുങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കുട്ടിയുടെ അച്ഛൻ മഹേഷ് കളമശേരി സൗത്ത് പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനാണ്.