പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയം മാറ്റി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 05:54 PM  |  

Last Updated: 20th September 2021 06:11 PM  |   A+A-   |  

PSC  exam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു. പ്ലസ് വണ്‍ പരീക്ഷ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 24 മുതല്‍ നടക്കാനിരിക്കുന്ന വകുപ്പുതല പരീക്ഷകളുടെ സമയക്രമമാണ് മാറ്റി നിശ്ചയിച്ചത്.

ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് പരീക്ഷ നടക്കുകയെന്ന് പിഎസ് സി അറിയിച്ചു. സെപ്തംബര്‍ 27ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.