ടിക്കറ്റ് എടുത്തത് ഫാന്‍സി നമ്പര്‍ നോക്കി, ആരും സഹായിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായിച്ചു; 12 കോടി നേടിയ ജയപാലന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 07:42 PM  |  

Last Updated: 20th September 2021 07:42 PM  |   A+A-   |  

thiruvonam bumper kerala lottery

തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ജയപാലന്‍, ടെലിവിഷന്‍ ചിത്രം

 

കൊച്ചി: ഫാന്‍സി നമ്പര്‍ കണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍. ദൈവമാണ് മാര്‍ഗം കാണിച്ചുതന്നത്. സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായവുമായി വന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം പത്താം തീയതിയാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ തന്നെ തന്റെ കൈയിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന്് അറിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്രത്തില്‍ നോക്കി ഉറപ്പാക്കി. പിന്നാലെ ബാങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു. സമ്മാന തുക ഉപയോഗിച്ച് കടങ്ങള്‍ തീര്‍ക്കും. വര്‍ഷങ്ങളായുള്ള അതിര് തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ജയപാലന്‍ പറഞ്ഞു.

 മക്കളെ നല്ലനിലയില്‍ എത്തിക്കാന്‍ പണം വിനിയോഗിക്കും. ബന്ധുക്കളെ സഹായിക്കും. 32 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഫാന്‍സി നമ്പര്‍ കണ്ടിട്ടാണ് ടിക്കറ്റ് എടുത്തത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട സസ്പെന്‍സുകള്‍ക്ക് ഒടുവിലാണ് തിരുവോണം ബമ്പര്‍  ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയത്.  
ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറി. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം.