സംസ്ഥാനത്ത് ഡെങ്കിയുടെ പുതിയ വകഭേദം ഇല്ല; തീവ്രമായ രോഗം; കോവിഡ് മരണം കൂടുതല്‍ വാക്‌സിന്‍ എടുക്കാത്തവരില്‍; വീണാ ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 05:39 PM  |  

Last Updated: 20th September 2021 05:39 PM  |   A+A-   |  

veena

വിണാ ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു

 

തിരുവനന്തപുരം: വാക്‌സിന്‍ എടുക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി വിണാ ജോര്‍ജ്. കോവിഡ് മരണങ്ങളില്‍ വാക്‌സിന്‍ എടുക്കാത്തവരുടെതാണ് മരണം നോക്കുമ്പോള്‍ കൂടുതല്‍ കാണുന്നത്. പല ജില്ലകളിലും വാക്‌സിന്‍ വേണ്ട എന്നുപറയുന്നവരുണ്ട്. അതുകൊണ്ട വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്ന് മന്ത്രി പറഞ്ഞു.

മാസ്‌ക് ധരിക്കണം, സാമുഹിക അകലം പാലിക്കണം, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണം. എങ്കില്‍ മാത്രമെ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുകയുള്ളുവെന്നും വീണാ ജോര്‍ജ് പറഞ്ഞു

ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഡെങ്കി 2 എന്നത് പുതിയ വകഭേദമല്ല. നാല് വകഭേദങ്ങള്‍ ഡെങ്കിക്കുണ്ട്. നാല് വകഭേദങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ വകഭേദമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഡെങ്കി 2 വാണ് ഇക്കൂട്ടത്തില്‍ ഏറ്റവും തീവ്രതയേറിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ 90 ശതമാനം എത്തിയതായും അഞ്ച് ജില്ലകളില്‍ നൂറ് ശതമാനത്തിനടുത്ത് എത്തിയതായും ആരോഗ്യമന്ത്രി പറഞ്ഞു