'അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം'; പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രീംകോടതിയില്‍

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്
പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹയും
പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹയും


ന്യൂഡൽഹി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിക്ക് മുൻപിൽ. പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയുമാണ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കുന്നത്. 

ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഈ വർഷം ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. 

അലൻ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള എൻഐഎയുടെ ഹർജി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബർ ഒന്നിനാണ് അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com