സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ ഒരു കോടി കടന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 08:05 PM  |  

Last Updated: 21st September 2021 08:05 PM  |   A+A-   |  

vaccination in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ ഒരു കോടി കടന്നു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരുടെ എണ്ണം 1,00,90,634 ആയതായി സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 ശതമാനം കടന്നിരുന്നു. സംസ്ഥാനത്തിന് 50,000 കോവാക്‌സിന്‍ കൂടി ലഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുകയാണ്. ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി ടിപിആര്‍ 15 ശതമാനത്തില്‍ താഴെ എത്തി. ഇന്ന് 15, 768 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാത്തതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ന് 214 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്ന് എല്ലാ ജില്ലകളിലും രണ്ടായിരത്തില്‍ താഴെയാണ് കോവിഡ് ബാധിതരുടെ എണ്ണം.